Pravasimalayaly

മീഡിയ വണ്‍ ടിവി സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തടഞ്ഞു

പ്രമുഖ ടെലവിഷന്‍ വാര്‍ത്താ ചാനലായ മീഡിയ വണ്‍ ടിവി സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി. സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതായി മീഡിയ വണ്‍ ടിവി എഡിറ്റര്‍ പ്രമോദ് രാമന്‍ അല്‍പ്പസമയം മുന്‍പ് ലൈവില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കുറിപ്പ് ചാനലിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട പ്രേക്ഷകരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംപ്രേഷണം വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതായി പ്രമോദ് രാമന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാണ് സംപ്രേഷണം തടയാന്‍ ഉന്നയിച്ചിരിക്കുന്നതെന്നും അതിന്റെ വിശദാംശങ്ങള്‍ മീഡിയ വണ്ണിനു ലഭ്യമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

”ഉത്തരവിനെതിരെ മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണ നടപടികള്‍ക്കുശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്കു തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു,” പ്രമോദ് രാമന്‍ ലൈവില്‍ അറിയിച്ചു.

Exit mobile version