മെലോഡിയയുടെ ക്രിസ്മസ് കരോള്‍ ശനിയാഴ്ച

0
25

മെലോഡിയയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് കരോള്‍ നാളെ (ശനി) വൈകുന്നേരം അഞ്ചിന് ഉള്ളൂരിലുള്ള കാമിയോ ലൈറ്റ്‌സില്‍ അരങ്ങേറും.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ ക്രിസ്മസ് സന്ദേശം നല്കും. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മേനക സുരേഷ്, അരവിന്ദ് വേണുഗോപാല്‍, മധുശ്രീ നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ധനസഹായ വിതരണം.അഞ്ചു മണി മുതല്‍ എസിവി ഉത്സവ് ചാനല്‍ പരിപാടിയുടെ സജീവ സംപ്രേഷണം നടത്തുമെന്ന് മറിയ ഉമ്മന്‍ അറിയിച്ചു.

Leave a Reply