മാനസിക വൈകല്യമുള്ള യുവതിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ പിടിയില്‍

0
34

കോഴിക്കോട്: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു പീഡനംകൂടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. മാനസിക വൈകല്യമുള്ള യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. യുവാക്കളെ കോഴിക്കോട് സിറ്റി െ്രെകം സ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ ഗോപീഷ് (38 വയസ്സ്), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32 വയസ്സ്) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ്‌കുമാര്‍ (38 വയസ്സ്) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്‌റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്പയിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കകയും അതിനു ശേഷം ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കി വിടുകയുമായിരുന്നു.
രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ പ്രതികളെ പിടികൂടിയത്.

Leave a Reply