www.merediancollege.com
ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ സവിശേഷ സാന്നിധ്യമാണ് മംഗലാപുരത്തെ മെറിഡിയൻ കോളേജ്. ഭാവി സ്വപ്‌നങ്ങൾ യഥാർഥ്യമാക്കി മെറിഡിയൻ കോളേജ് രാജ്യത്തിന് നൽകിയ വലിയ സംഭവനയാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദ്യാഭ്യാസ വിദഗ്ധർ ഡോ ജോബി ഇ സി എലക്കാട്ട്, ഡോ ജിൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകുന്ന ജ്യോതിസ് ഇന്ത്യ എഡ്യൂക്കേഷൻ ട്രസ്റ്റ് ആണ് മെറിഡിയൻ കോളേജിനെ നയിക്കുന്നത്.
മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായി എവിയേഷൻ മാനേജ്മെന്റ്, ഇന്റർനാഷണൽ ബിസിനസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ക്രൂസ് ലൈൻ ഓപ്പറേഷൻസ്, പോർട്ട് മാനേജ്മെന്റ് എന്നിവയിൽ പഠനം നൽകുന്ന കോളേജ് ആണ് മെറിഡിയൻ കോളേജ്.
പഠനത്തിനൊപ്പം കായിക മേഖലയിലും ദേശിയ തലത്തിൽ മികവ് തെളിയിച്ച വിദ്യാഭ്യാസ സ്‌ഥാപനമാണിത്. ഫുട്ബോളിൽ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നാല് വർഷം തുടർച്ചയായി ജേതാക്കളാണ് ഇവിടുത്തെ മിടുക്കന്മാർ.
മുൻ ഇന്ത്യൻ ക്യാപ്റ്റനും പ്രൊ കബഡി ടീം കോച്ചുമായ ജഗദീഷ് കുംബ്ലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കബഡി ടീമിന് പരിശീലനം നൽകുന്നു. ഫുട്ബോളിന് പുറമെ വനിതകൾക്ക് വോളിബോൾ ടീമും കോളേജിലുണ്ട്.
ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി ശ്രദ്ധിയ്ക്കുവാനും ഉന്നത നിലവാരത്തിലുള്ള ക്ലാസുകൾ നൽകുവാനുമുള്ള അധ്യാപക സമൂഹമാണ് കോളേജിന്റെ മികച്ച അക്കാദമിക് ഫലത്തിന് മുൻപിൽ. ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം ശ്രദ്ധിയ്ക്കുവാൻ ഉതകുന്ന അധ്യാപക വിദ്യാർത്ഥി അനുപാതമാണ് ഈ വലിയ വിജയത്തിന്റെ കാതൽ. മികവിന് വേണ്ടിയുള്ള പരിശ്രമങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമായൊരു കലാലയമായി മെറിഡിയൻ കോളേജിനെ മാറ്റുന്നു.
ഇന്ത്യയുടെ പൈതൃകങ്ങൾ ഉൾക്കൊള്ളുന്ന ഈ പുതിയ തലമുറയിലെ കലാലയം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ വിദ്യാർത്ഥികളിൽ മികച്ച റാങ്ക് ലക്ഷ്യമാക്കിയുള്ള മത്സര ബുദ്ധി പ്രദാനം ചെയ്യുന്നു.
മാനേജ്മന്റ്, ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക്, ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് എന്നിവയിൽ ശക്തമായ അടിത്തറയാണ് കോളേജ് ലക്ഷ്യമാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരായ ബിരുധദാരികളെ വികസിപ്പിച്ചെടുക്കാൻ മേരിഡിയൻ കോളേജ് ലക്ഷ്യം വയ്ക്കുന്നു.
കോളേജ് നൽകുന്ന സമ്മർ പ്ലെസ്മെന്റ് നൈപുണ്യ വികസനവും ഭാവിയുടെ സുരക്ഷിതത്വവും ഉറപ്പ് നൽകുന്നു
വൈവിധ്യമർന്ന പരിസരമാണ് കോളേജിന്റെ മറ്റൊരു പ്രത്യേകത. ദേശിയവും അന്തർദേശീയവുമായ എഴുത്തുക്കാരും വിദഗ്ധരും രചിച്ച നിരവധി പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും കമ്പ്യൂട്ടർ സെന്ററുകളും കോളേജിന്റെ മറ്റൊരു പ്രത്യേകതയാണ്. മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ എല്ലാ വിദ്യാർത്ഥികളെയും കമ്പ്യൂട്ടർ പരിഞ്ജാനികളാക്കുക എന്ന ലക്ഷ്യവും കോളേജ് പൂർത്തിയാക്കുന്നു