Pravasimalayaly

അമേരിക്കയിലെ ബ്രൂക്ക് ഫീൽഡ് നഗരത്തിന്റെ പോലീസ് മേധാവിയായി കോട്ടയം മാന്നാനം സ്വദേശി മൈക്കിൾ കുരുവിള ചുമതലയേൽക്കുന്നു

അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിൽ ഉള്ള ബ്‌റൂക്ക് ഫീൽഡ് നഗരത്തിന്റെ പോലീസ് മേധാവിയായി കോട്ടയം മാന്നാനം സ്വദേശി മൈക്കിൾ കുരുവിള ജൂലൈ 12ന് അധികാരമേൽക്കും. ബ്‌റൂക് ഫീൽഡ് നഗരത്തിന്റെ മേധാവിയായി അധികാരമേൽക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം.

നിലവിൽ ബ്‌റൂക്ക് ഫീൽഡിലെ ഡെപ്യൂട്ടി പോലീസ് മേധാവിയായി പ്രവർത്തിയ്ക്കുന്ന ഇദ്ദേഹം 2006 ൽ ബ്‌റൂക് ഫീൽഡ് പോലീസിൽ നിയമിതനായ ആദ്യ ഇന്ത്യൻ വംശജനാണ്. 2006 ൽ ഷിക്കഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിൽ ബിരിദാനന്ദര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് പോലീസിൽ നിയമിതനായത്.

സാമൂഹ്യ പ്രവർത്തനങ്ങളിൽ മൈക്കിളും ഭാര്യ സിബിളും സജീവമാണ്. ഇന്റർനാഷണൽ പോലീസ് അസോസിയേഷന്റെ അവാർഡും മൈക്കിളിന് ലഭിച്ചിട്ടുണ്ട്. മാന്നാനം പറപ്പള്ളിൽ ചിറ കുടുംബ അംഗം ജോൺ കുരുവിളയുടെയും സെലീനയുടെയും മകനാണ് മൈക്കിൾ

Exit mobile version