നടനും തൃണമൂൽ കോൺഗ്രസ്‌ നേതാവുമായ മിഥുൻ ചക്രവർത്തി ബിജെപിയിൽ

0
35

മുൻ തൃണമൂൽ കോൺഗ്രസ് നേതാവും, നടനുമായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റായ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗ്ഗിയ, ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം.

മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. രാവിലെ ബ്രിഗേഡ് മൈതാനിയിൽ എത്തിയ മിഥുൻ ചക്രബർത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാൾ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. വൈകീട്ട് മെഗാറാലിയിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രിയുമായി അദ്ദേഹം വേദിപങ്കിടുമെന്നാണ് റിപ്പോർട്ടുകൾ.

ബംഗാളിൽ ശക്തമായ സ്വാധീനമുള്ള പ്രമുഖരിൽ ഒരാളാണ് മിഥുൻ ചക്രബർത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേയുള്ള അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ

Leave a Reply