വനം മന്ത്രി എ കെ ശശീന്ദ്രന് കോവിഡ്

0
219
ncp minister

തിരുവനന്തപുരം: വനം മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. ശശീന്ദ്രനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply