മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു

0
224

കാസര്‍കോട്: റിപ്പബ്ലിക് ദിന പരേഡില്‍ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക തലകീഴായി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് സംഭവം ചൂണ്ടിക്കാട്ടിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അഭിവാദ്യം ചെയ്യുകയും ചെയ്തു പിന്നീട് വീണ്ടും ശരിയായ രീതിയില്‍ പതാക ഉയര്‍ത്തുകയായിരുന്നു. സംഭവത്തില്‍ എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് എ ഡി എം അറിയിച്ചു. എഡിഎമ്മും ജില്ലാ പൊലീസ് മേധാവിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടര്‍ അവധിയില്‍ ആയതിനാല്‍ പരിപാടിയില്‍ പങ്കെടുത്തില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചത്.

Leave a Reply