വ്യവസായ മന്ത്രിയുടെ വകുപ്പിൽ ‘വ്യാവസായിക’ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തൽ

0
25

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ പ്രതിഷേധം ആളിക്കത്തിയതിന് പിന്നാലെ താൽക്കാലിക നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൻ നിർത്തിയെന്ന മുഖ്യമന്ത്രി പ്രഖ്യാപത്തിന് ശേഷവും സ്ഥിരപ്പെടുത്തൽ തുടരുന്നു. ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളെ നിരന്തരം പരിഹസിക്കുന്ന വ്യവസായ കായിക മന്ത്രി ഇ.പി ജയരാജൻ്റെ വകുപ്പിലാണ് താൽക്കാലിക നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് ശേഷം കായിക യുവജനക്ഷേമ വകുപ്പിന് കീഴിൽ 42 പേർക്കാണ് നിയമനം നൽകുന്ന ഉത്തരവ് പുറത്തിറങ്ങിയത്. സർക്കാർ വാഗ്ദം ചെയ്ത ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ ഒരു മാസത്തിലേറെയായി സമരം തുടരുമ്പോഴാണ് പുതിയ തസ്തികൾ സൃഷ്ടിച്ചുള്ള താൽക്കാലിക നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ. പുതിയ തസ്തിക സൃഷ്ച്ച് 16 പേരെ സ്ഥിരപ്പെടുത്തി കഴിഞ്ഞു. ശേഷിക്കുന്ന 21 പേർക്ക് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് പുറമേ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആറ് പേർക്ക് മാനുഷിക പരിഗണന എന്ന പേരിൽ സ്ഥിര നിയമനം നൽകിയും ഉത്തരവിറങ്ങി. കുട്ട സ്ഥിരപ്പെടുത്തൽ നടത്തിയത് യുവജനക്ഷേമ ബോർഡിലാണ്. ഇവിടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വന്ന 16 പേർക്കാണ് പുതിയ തസ്തിക സൃഷ്ടിച്ചുള്ള സ്ഥിരനിയമനം നൽകൽ. താൽക്കാലികക്കാരുടെ സ്ഥിരം നിയമനം നിർത്തിവെയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയ 17 ന് ആണ് ഉത്തരവ് ഇറക്കിയത്. നിലവിൽ സ്ഥിരനിയമനം നടക്കാത്ത തസ്തികകളാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. കരാർ, ദിവസ വേതനക്കാരായ 21 പേരെ കൂടി പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറത്തിറങ്ങിയ 17 മുതൽ പ്രാബല്യത്തോടെ സ്ഥിരനിയമനം നൽകാനും ഉത്തരവിൽ നിർദേശിക്കുന്നു. ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനുള്ള പ്രൊപ്പോസൽ യുവജനക്ഷേമ മെമ്പർ സെക്രട്ടറി സർക്കാരിന് നൽകാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 19 ന് ആണ് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഇറങ്ങിയത്. രണ്ടു വീതം സ്റ്റേഡിയം മാർക്കർമാരേയും അറ്റൻഡർമാരേയും ഒരു ഇലക്ട്രീഷ്യനേയുമാണ് സ്ഥിരപ്പെടുത്തിയത്. കായിക യുവജനക്ഷേമ ഡയരക്ടറുടെ ശുപാർശയിലാണ് നിയമനം.

Leave a Reply