Pravasimalayaly

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ്

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം. കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അർധരാത്രി പ്രാബല്ല്യത്തിൽ വന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന പുലർച്ചെ തുടങ്ങി.

Exit mobile version