തൃശൂര്‍ : യുവതിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ അടുപ്പമുള്ള ചിലരില്‍നിന്നു ചോര്‍ന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
നഗ്‌ന ചിത്രം കാട്ടി ഭീഷണി; മന്ത്രിയുടെ ഗണ്‍മാനെതിരെ കേസ്
