തിരുവനന്തപുരം:
മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും വട്ടമിട്ട് പറന്നിട്ടും അവസാനം തന്റെ രോമത്തിന് തൊടാന്‍ പോലും പറ്റിയിട്ടില്ലെന്നും ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യത്തിലും സമാനമായ സ്വഭാവമായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി കെ ടി ജലീല്‍. മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വരുന്നുവെന്നത് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കും.
തന്റെ ആശ്രിതവല്സലറെ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്ത് കൊണ്ടുവന്ന് പാര്‍ട്ടിയിലെ ജനകീയ സ്വഭാവം ഇല്ലാതാക്കുകയാണ് ലീഗ്ന നേതൃത്വം നടത്തുന്നത്. ലീഗിനെ സമുദായ രാഷ്ടീയ പാര്‍ട്ടി സ്ഥാനത്തു നിന്നും സമുദായത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.
മുസ്ലീം ലീഗില്‍ എല്ലാക്കാലത്തും ചിലര്‍ക്ക് മാത്രം നിയമങ്ങള്‍ ബാധകമല്ല എന്ന നിലയാണ്. പാര്‍ട്ടിയില്‍ ഒരു സവര്‍ണാധിപത്യം നിലനില്ക്കുന്നു എന്ന ആക്ഷേപമാണ് നേതാക്കള്‍ക്കുള്ളത്. ഇപ്പോള്‍
അതവര് പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വരുന്നു. ഈ സവര്‍ണ അവര്‍ണ വേര്‍തിരിവിനെതിരായിട്ടായിരിക്കും ലീഗില്‍ വലിയ പൊട്ടിത്തെറിയുണ്ടാകാന്‍ പോകുന്നത്. ഇതിന്റെ ഫലമായി ജില്ലയിലെ പ്രതീക്ഷിക്കാത്ത നേതാക്കളടക്കം വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുവരുമെന്നാണ് അറിയുന്നത്.
പാലക്കാട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്തരം ലീഗ് നേതാക്കള്‍ ലീഗ് – കോണ്‍ഗ്രസ് നിലപാടില്‍ അമര്‍ഷമുള്ളവരാണ്. ഇത് വരുന്ന
തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും മന്ത്രി പറഞ്ഞു