സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകില്ല; ട്രഷറി നിയന്ത്രണം വേണ്ടിവരില്ല; കെഎന്‍ ബാലഗോപാല്‍

0
65

കൊല്ലം:  സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ‘പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്’- ബാലഗോപാല്‍ പറഞ്ഞു.  ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരിന് നില്‍ക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply