‘കൂട്ടായ തീരുമാനമാണെന്ന് റവന്യൂ മന്ത്രി പറഞ്ഞിട്ടുണ്ട്’; ലോകായുക്ത വിഷയത്തില്‍ സിപിഐക്ക് മറുപടിയുമായി പി രാജീവ്

0
34

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐക്ക് മറുപടിയുമായി നിമയമന്ത്രി പി രാജീവ്. വിഷയം മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. കൂട്ടായ തീരുമാനമാണെന്ന് സിപിഐയില്‍ നിന്നുള്ള റവന്യൂ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടതിനെതിരെയും മന്ത്രി പ്രതികരണം രേഖപ്പെടുത്തി. ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയിലാണുള്ളത്. അതില്‍ ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013 ന് മുന്‍പ് ജീവിക്കുന്നവരാണെന്നും മന്ത്രി ആക്ഷേപിച്ചു.

ഭരണഘടനാപരമായ വ്യവസ്ഥകളെ നിയമവ്യവസ്ഥ കൊണ്ട് മറികടക്കാനാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ലോകായുക്ത നിയമത്തില്‍ മുന്‍പ് ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ല. നിയമത്തിന്റെ 12,14 വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുതിയ നടപടി. ഭരണഘടനാ പദവിയിലുള്ളവര്‍ക്കെതിരെ ലോകായുക്ത നടപടി സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply