Saturday, November 23, 2024
HomeNewsKeralaകാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുക്കരുത്; രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭംഗമെന്ന് മന്ത്രി ആര്‍...

കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുക്കരുത്; രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭംഗമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ലോകായുക്ത വിധിയോടെ കണ്ണൂര്‍ വിസി പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ലോകായുക്ത തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്റെ ഭാ?ഗത്തുനിന്നും ഒരു അപഭ്രംശവും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകില്ലെന്നും ഉറപ്പുപറയുന്നതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭംഗമാണ്. അതുകൊണ്ടാണോ ഈ വിഷയം പെരുപ്പിച്ച് ഇതിന്റെ പിറകെ അദ്ദേഹം പോയത് എന്നറിയില്ല. ദീര്‍ഘകാല കാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള വ്യക്തിയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയും ഗ്രഹിക്കാതെയും പ്രസ്താവന നടത്തുന്നത് ഭൂഷണമല്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുക്കരുത് എന്നാണ് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തത്തിന്റെ മുന്നില്‍ നിന്ന് നിര്‍വഹിക്കാനുള്ള ചുമതലയാണ് തനിക്കുള്ളത്. ആ ജോലി നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നല്‍കിയ സഹകരണമനോഭാവത്തില്‍ നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കുന്ന മാറ്റങ്ങളോട് രമേശ് ചെന്നിത്തല അടുത്ത കാലത്ത് വല്ലാത്ത അസഹിഷ്ണുത കാണിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ജനഹൃദയങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുക എന്ന രാഷ്ട്രീയക്കാരന്റെ ഇച്ഛയുടെ ഭാ?ഗമാകാം അതെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ സുദീര്‍ഘപാരമ്പര്യമുള്ളവര്‍ വിവാദങ്ങളുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. പോസിറ്റീവായ സമീപനമാണ് നടത്തേണ്ടത്. സൃഷ്ടിപരമായ സഹകരണമാണ് രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ചെയ്യേണ്ടതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

വക്രീകരണവും തമസ്‌കരണവുമല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ ഒരു പരാമര്‍ശവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. തന്നേക്കാള്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ് ഗവര്‍ണര്‍. വളരെ ലോകപരിചയമുള്ളയാളാണ്. അദ്ദേഹവുമായി ഏറ്റുമുട്ടാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരളത്തിന് അഭിലഷണീയമല്ല. അത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

അനാവശ്യ വാദപ്രതിവാദങ്ങളും വിവാദങ്ങളും ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമാധാനപരമായ സന്ദര്‍ഭത്തില്‍ മാത്രമേ സര്‍?ഗാത്മകമായ പ്രവര്‍ത്തനങ്ങളുണ്ടാകൂ. നെ?ഗറ്റീവ് ആയ സാഹചര്യം സൃഷ്ടിച്ചാല്‍ ആര്‍ക്കും ജോലി ചെയ്യാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദ?ഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അക്കാര്യത്തില്‍ നിയമമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. അല്ലാതെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന രീതിയല്ല ഇടതുപക്ഷത്തിന്റേതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments