Pravasimalayaly

തട്ടുകടയില്‍ നിന്ന് മന്ത്രി റോഷിയുടെ വക പഴംപൊരിയും കട്ടന്‍ചായയും മന്ത്രി ആന്റണി രാജുവിന്

തിരുവനന്തപുരം:  ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സെക്രട്ടേറിയറ്റില്‍ ഗതാഗതമന്ത്രി ആന്റണി രാജുവുമായുള്ള മീറ്റിംഗിനു ശേഷം ആന്റണി രാജുവിനേയുപം കൂട്ടി സെക്രട്ടേറിയറ്റിനു പുറത്തേയ്ക്ക്. ഉച്ചയൂണിന്റെ സമയമായ ഒരുമണി കഴിഞ്ഞിട്ടും പല മീറ്റിംഗുകള്‍ കാരണം ഉച്ച ഊണിനു ഇരുവര്‍ക്കും  സാധിച്ചില്ല. ഇതോടെയാണ് ഗതാഗത മന്ത്രിയേയും കൂട്ടി റോഷി  നേരെ കന്റോമെന്റ് ഗേറ്റിനു പുറത്തേയ്ക്ക് ഇറങ്ങിയത്. തന്നെ സന്ദര്‍ശിക്കാനെത്തിയ . കേരളാ കോണ്‍ഗ്രസ്-എം  മീഡിയാ ചുമതലയുള്ള വിജി എം തോമസിനേയും മന്ത്രി ഒപ്പം കൂട്ടി. നേരെയെത്തിയത് കന്റോമെന്റ് പോലീസ് സ്‌റ്റേഷനു തൊട്ടടുത്തുള്ള തട്ടുകടയിലേക്ക്. ഹൈറേഞ്ചുകാരുടെ സ്വതസിദ്ധ വിഭവമായ മൂന്നു കട്ടന്‍ചായയും റോഷി തട്ടുകടക്കാരനോട് ആവശ്യപ്പെട്ടു. കട്ടയന്‍ ചായയ്‌ക്കൊപ്പം ചൂടു പഴംപൊരി കൂടിയായപ്പോള്‍ ഉഷാര്‍. മന്ത്രിസഭാ യോഗത്തിനു ശേഷം ഇറിഗേഷന്‍ വകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും സംയുക്ത യോഗങ്ങള്‍ മണിക്കൂറുകോളം നീണ്ടതോടെയാണ് രണ്ടു മണി കഴിഞ്ഞിട്ടും രണ്ടു മന്ത്രിമാര്‍ക്കും ഉച്ചയൂണ് കഴിക്കാന്‍ പറ്റാതെ വന്നത്.  ഇതോടെയാണ് ഹൈറേഞ്ചിന്റെ തനതു വിഭവമായ കട്ടന്‍ ചായയ്ക്ക് കൈ വെയ്ക്കാന്‍ റോഷി ആന്റണി രാജുവിനേയും സ്വാഗതം ചെയ്ത് സെക്രട്ടേറിയറ്റിനു പുറത്തേയ്ക്ക് വന്നത്. തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കൊപ്പം ഇടുക്കിയുടേയും കോട്ടയത്തിന്റെ കഥകള്‍ റോഷി പറഞ്ഞപ്പോള്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളായിരുന്നു മന്ത്രി ആന്റണി രാജു ‘ചായ’ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്. 15 മിനിറ്റോളം തട്ടുകടയ്ക്കു മുന്നില്‍ കഥകള്‍ പറഞ്ഞു നിന്ന മന്ത്രിമാര്‍ തുടര്‍ന്ന് ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ ഭിന്നശേഷിക്കാരന് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോയി. സെക്രട്ടേറിയറ്റ് പടിക്കല്‍ പരിവാരങ്ങളുടേയോ പോലീസിന്റെയോ അകമ്പടിയില്ലാതെ മന്ത്രിമാരുടെ തട്ടുകട ചായകുടി ആളുകള്‍ക്കിടയില്‍ കൗതുകം പരത്തി.

Exit mobile version