Pravasimalayaly

റോഡില്‍ അപകടത്തില്‍പെട്ട് കിടന്ന വ്യക്തിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ സൈക്കിളില്‍ കൂരീപ്പുഴ പാലത്തില്‍ അപകടത്തില്‍പ്പെട്ട ആള്‍ക്ക് സഹായവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം തെക്കേക്കര സ്വദേശി തുളസീധരനെയാണ് മന്ത്രി ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയില്‍ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേയക്ക് മടങ്ങുന്ന വഴിയാണ് മന്ത്രി അപകടം കാണുന്നത്. അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആരും വാഹനം നിര്‍ത്തിയില്ല. ഈ സമയമാണ ഈ വഴി മന്ത്രി വന്നത്. വഴിയില്‍ ആള്‍ കൂടി നിര്‍ല്‍ക്കുന്നത് കണ്ട മന്ത്രി വാഹനം നിര്‍ത്തി അപകടത്തില്‍പ്പെട്ട തുളസീധരനെ ആശുപത്രിയിത്തിക്കാന്‍ നടപടി സ്വീകരിച്ചു. . മന്ത്രിക്ക് അകമ്പടി പോയ കരുനാഗപ്പള്ളി എസ്.ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസാണ് തുടര്‍ ക്രമീകരണം സ്വീകരിച്ചത്. തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version