കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു. പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയത്ത് പാമ്പാടിയില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗണ്‍മാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മന്ത്രി വി എന്‍ വാസവന്റെ കാര്‍ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു
