Sunday, November 24, 2024
HomeNewsഓപ്പറേഷൻ സ്ക്രീൻ: പരിശോധന വ്യാപകം: എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി

ഓപ്പറേഷൻ സ്ക്രീൻ: പരിശോധന വ്യാപകം: എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി

തിരുവനന്തപുരം:എംഎല്‍എമാരും ഉദ്യോഗസ്ഥരും നിയമസഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. സാധാരണക്കാർക്ക് വൻതുക പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും കർട്ടനുകളിട്ടും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.

കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനും ഇളക്കി മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തണം. പിഴയുമടയ്ക്കണം.

വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാവുകയും ചെയ്യും. അതേസമയം, നിർമ്മാണത്തിൽ തന്നെ കൂളിങ് നൽകിയിട്ടുള്ള ഗ്ലാസുകൾക്ക് തടസമില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments