Pravasimalayaly

സാമ്പത്തിക ഉപദേശക സമിതിയിൽ മുൻ റിസർവ് ബാങ്ക് ഗവർണറും നോബൽ സമ്മാന ജെതാവും : വീണ്ടും കയ്യടി നേടി സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ നടപടികളില്‍ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് വിദഗ്ധരെ തന്നെ നിയമിക്കുകയും ചെയ്തിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനെ്. ധനമന്ത്രിയായി തിരഞ്ഞെടുത്തത് തന്നെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സാമ്പത്തിക ഉപദേശക സമിയുടെ കാര്യത്തിലും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്‍, നോബെല്‍ പ്രൈസ് ജേതാവ് എസ്തര്‍ ഡഫ്‌ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍, ധനകാര്യ സെക്രട്ടറിയായിരുന്ന എസ് നാരായന്‍, ഡെവലപ്മെന്റ് ജേര്‍ണലിസ്റ്റ് ജീന്‍ ഡ്രെസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിയിലെ അംഗങ്ഹള്‍.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ നിലപാടുകള്‍കൊണ്ടും നയങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് രഘുറാം രാജന്‍. 2012ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം പിന്നീടാണ് റിസര്‍വ് ബാങ്ക തലപ്പത്തേക്ക് എത്തുന്നത്. നിലവില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ സര്‍വീസ് പ്രെഫസറാണ്. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് സ്വന്തമാക്കിയത് എസ്തര്‍ ആയിരുന്നു. കൊല്‍ക്കത്തക്കാരനായ അഭിജിത് ബാനര്‍ജിയാണ് എസ്തറിന്റെ ജീവിത പങ്കാളി. ഇരുവര്‍ക്കും ഒന്നിച്ചായിരുന്നു നൊബേല്‍ ലഭിച്ചത്. അമേരിക്കന്‍ വംശജയാണ് എസ്തര്‍. ദാരിദ്ര്യ നിര്‍മാജനത്തിന് വലിയ നേട്ടമാകുന്ന പഠനം നടത്തി നൊബേല്‍ നേടിയ എസ്തറിന്റെ സംഭാവനയും വലുതായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

രഘുറാം രാജന്റെ പിന്‍ഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യന്‍. നിലവില്‍ ഹര്‍വേഡ് യൂണിവേഴ്‌സിറ്റിയിലും പീറ്റേഴ്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക്‌സിലും ഫാക്വൂല്‍റ്റിയാണ്. 1965 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജീന്‍ ഡ്രെസ് നിലവില്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രെഫസറാണ്. 2003-2004 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു എസ് നാരായന്‍.

Exit mobile version