നിലമ്പൂര്‍: അര്‍ധരാത്രിയില്‍ ആദിവാസി കോളനിയിലെത്തിയ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു.
രാത്രി 11 മണിയോടെയാണ് എംഎല്‍എ ആദിവാസി കോളനിയില്‍ എത്തിയത്. എന്തിനാണ് എത്തിയത് എന്ന് ചോദ്യം ചെയ്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണഅ എംഎല്‍എയെ തടഞ്ഞത്.മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ദുരുദ്ദേശത്തോടെയാണ് എംഎല്‍എ എത്തിയത് എന്ന് ആരോപിച്ചാണ് നാട്ടുകാസംഘടിച്ചത്. മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഏറ്റമുട്ടുകയും ചെയ്തു.
ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് എംഎല്‍എ എത്തിയത്. ഈ സമയത്ത് എംഎല്‍എ എത്തിയത് എന്തിനാണ് എന്ന് ചോദിച്ച് യൂഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിനെതുടര്‍ന്ന് ചെറിയ തോതിലുള്ള സംഘര്‍ഷത്തിലേക്കും ഇത് മാറുകയായിരുന്നു.പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ വലിയ തോതിലുള്ള സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. ഇതിനിടെ എംഎല്‍എ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍!ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, തനിക്ക് നേരെയുണ്ടായത് വധശ്രമമാണെന്നും. ആര്യാടന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും ശാരീരികമായി ഉപദ്രവിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ നിലമ്പൂര്‍ മേഖലയില്‍ ഇത് വലിയൊരു രാഷ്ട്രീയ വിഷയമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എന്തിനാണ് എംഎല്‍എ അവിടെ പോയത് എന്നത് വ്യക്തമല്ല.