‘മാപ്പും വേണ്ട കോപ്പും വേണ്ട’; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി

0
36

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി എംഎല്‍എ. എം എം മണിക്ക് ചിമ്പാന്‍സിയുടെ മുഖമാണെന്നായിരുന്നു കെ സുധാകരന്‍ എംപിയുടെ പരിഹാസം. എന്നാല്‍ പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞതാണ്. മനസില്‍ ഉദ്ധേശിച്ചതല്ല പറഞ്ഞത് എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ സുധാകരന്‍ പറഞ്ഞത്.

എന്നാല്‍ ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കൈയില്‍ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നാണ് ഖേദം പ്രകടിപ്പിച്ച സുധാകരനെ തള്ളി എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എം എം മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍ ബാനര്‍ വച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായത്. ‘അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ’.- എം എം മണിയെ കുറിച്ച് സുധാകരന്‍ പറഞ്ഞ ഈ വാക്കുകളാണ് വിവാദമായത്.

Leave a Reply