നിയമസഭയില്‍ രമയ്ക്ക് പ്രത്യേക റിസര്‍വേഷനില്ല, പരാമര്‍ശത്തില്‍ ഒരുഖേദവുമില്ലെന്ന് എംഎം മണി

0
31

കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എംഎം മണി. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്നലെ നിയസമഭയില്‍ രമ പറഞ്ഞ ശേഷം സംസാരിക്കാനായിരുന്നു തനിക്ക് അവസരം ലഭിച്ചത്. അവരുടെ സംസാരത്തിന് ശേഷം അത്തരത്തില്‍ ഒരു മറുപടി കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അവര്‍ ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

രമയ്ക്കെതിരെ സംസാരിച്ചത് ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ ഒരു ഖേദവും തനിക്കില്ല. തന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ ഒരുമഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്ന് ബഹളം തുടങ്ങി. അതിനിടെ അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ അവര്‍ വിധവയല്ലേയെന്ന് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. വിധവയായത് അവരുടെ വിധിയെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അതാണ് നാക്കില്‍ വന്നത്. അതില്‍ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കേരള നിയസഭയില്‍ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ മാത്രമാണ് ഉള്ളത്. നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷന്റെ കാര്യം ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമെടുത്തല്ല. അന്നേ ആ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. തനിക്ക് അവരോടും വിദ്വേഷം ഇല്ലെന്നും അവരുടെത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മണി പറഞ്ഞു.

Leave a Reply