കെകെ രമയ്ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ചെയര്‍ നിയന്ത്രിച്ചിരുന്ന ഇരുന്ന ഇകെ വിജയന്‍. സ്പീക്കറുടെ സെക്രട്ടറിയോട് വിജയന്‍ ഇക്കാര്യം പറയുന്നത് സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. എംഎം മണി വിവാദപരാമര്‍ശം നടത്തുമ്പോള്‍ സിപിഐ എംഎല്‍എയായ ഇകെ വിജയനാണ് ചെയറിലുണ്ടായിരുന്നത്.
എംഎം മണിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നില്‍ക്കുമ്പോഴായിരുന്നു ഇകെ വിജയന്റെ പ്രതികരണം. പ്രതിപക്ഷ ബഹളത്തിനിടെ ചെയര്‍ നിയന്ത്രിച്ച ഇകെ വിജയനെ സഹായിക്കാനാണ് സ്പീക്കറുടെ സെക്രട്ടറിയെത്തിയത്. അതിനിടെയാണ്, അത് ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്. സ്പീക്കര്‍ വരുമോയെന്ന് ഇകെ വിജയന്‍ സെക്രട്ടറിയോട് ചോദിക്കുന്നത്. എന്നാല്‍ എംഎം മണി പറഞ്ഞതില്‍ പിശകുണ്ടോയെന്ന് പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇകെ വിജയന്‍ പിന്നീട് വിശദീകരിച്ചു. പ്രസംഗിക്കുന്നവരാണ് ഔചിത്യം സ്വീകരിക്കേണ്ടത്. പരാമര്‍ശത്തിനിടെ നാട്ടുഭാഷകളും ഘടകമാവാമെന്നും ഇകെ വിജയന്‍ പറഞ്ഞു.
അതേസമയം, കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എംഎം മണി. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.