തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരിക്കുന്ന യൂത്ത് കോൺഗ്രസിൻ്റെ പ്രതീകാത്മക ‘പി എസ് സി പരീക്ഷയിലെ ചോദ്യപേപ്പർ വായിച്ചാൽ ഭരണപക്ഷം ശരിക്കും ഒന്നു ഞെട്ടും. ഭരണപക്ഷത്തെ കളിയാക്കിക്കൊണ്ടാണ് മുഴുവൻ ചോദ്യങ്ങളും . ചോദ്യങ്ങൾ ചുവടെ;
- ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും - സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A) ഈന്തപ്പഴം (B) ഏത്തപ്പഴം (C) പൂവന്‍പഴം (D) ചിങ്ങന്‍പ്പഴം - ശ്രീമതി സ്വപ്ന സുരേഷിന് സംസ്ഥാന സ്പേസ് പാര്‍ക്ക് മാനേജരായി നിയമനം ലഭിച്ച രീതി?
(A) ശിവശങ്കര്‍ ബന്ധം (B) പിന്‍വാതില്‍
(C) വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം - കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട് - അന്നദാനം മഹാദാനം, മാര്‍ക്ക് ദാനം മഹാദാനം, ഇതില്‍ രണ്ടാമത് സൂചിപ്പിച്ച് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) കെ. ടി. ജലീല്‍ (B) എം. എം.മണി (C).ചിറ്റപ്പന് (D)ഇവരാരുമല്ല. - കടക്കൂപുറത്ത്, പരനാറി, നികൃഷ്ടജീവി, കുലംകുത്തി ഈ പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്?
(A) പിണറായി വിജയന് (B) ഡൊണാള്‍ഡ് ട്രംപ്
(C). കോടിയേരി ബാലകൃഷ്ണന് (D) കെ. വിജയരാഘവന് - 50 കോടി ചിലവില്‍ കേരളത്തില്‍ നിര്‍മ്മിച്ചെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്ന അദൃശ്യമതില്‍ ഏത്?
(A)വന്‍ മതില് (B)വനിതാ മതില് (C) ഇന്ത്യ മതില് (D)ഇതൊന്നുമല്ല. - ഇഷ്ടക്കാരെ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ കടത്തിവിടാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച പ്രത്യേക വാതില്‍ ഏത്?
(A)മുന്‍വാതില്‍ (B)പിന്‍വാതില്‍ (C)അടുക്കള വാതില്‍ (D) ഇതൊന്നുമല്ല. - പിന്‍വാതില്‍ നിയമനങ്ങളുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനം ഏത്?
(A)ഹോര്‍ട്ടികോര്‍പ്പ് (B)സാക്ഷരതാ മിഷന്
(C)ആരോഗ്യകേരളം (D)ലിസ്റ്റ് അപൂര്‍ണ്ണം - കേരളത്തില്‍ പുതുതായി രൂപം കൊണ്ട തൊഴില്‍ദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?
(A) സരിതാ നായര്‍ (B) ടി.പി.രാമകൃഷ്ണന്
(C) സ്പ്നാ സുരേഷ് (D) വേലപ്പന്‍നായര്‍ - കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച പുതിയ വിപണന മേള?
(A)പിന്‍വാതില്‍ നിയമനമേള (B)കുംഭമേള
(ഇ)കമ്മീഷന് മേള (ഉ).ഇതൊന്നുമല്ല. - കത്തികുത്ത് കേസ്സിലെ പ്രതികള്‍ ഒന്നും രണ്ടും 23 ഉം റാങ്കില്‍ ഇടം നേടിയ പി.എസ്.സി. റാങ്ക് ലിസ്റ്റ് ഏത്?
(അ)പോലീസ് കോണ്‍സ്റ്റബിള്‍ (ആ) എ .ഡി.ക്ലാര്‍ക്ക്
(ഇ) എ .ജി.എസ്. (ഋ) ഇതൊന്നുമല്ല - ഏതെല്ലാം ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഇനിയും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാക്കാനുള്ളത്?
(അ)എം.ബി.രാജേഷ് (ആ)എ.എ.റഹീം (ഇ)പി.കെ,.ബിജു, (ഉ)ഇവരുടെയെല്ലാം - കെട്ട്യോള് എന്റെ മാലാഖ എന്ന സിനിമാ പേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് കൂടുതല്‍ അനുയോജ്യം?
(അ)ഡി.വൈ.എഫ്.ഐ. (ആ)യുവമോര്‍ച്ച
(ഇ)എഐവൈഎഫ് (ഉ)ഇതൊന്നുമല്ല. - ശബരിമല കീഴടക്കിയ നവോത്ഥാന നായികയുടെ പേര്?
(അ) കനകദുര്‍ഗ്ഗ (ആ) ബിന്ദു അമ്മിണി (ഇ)റഹ്ന ഫാത്തിമ (ഉ)ഇവരെല്ലാം - ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലെത്താന്‍ കാരണം
(അ)ഇടതു തുടര്‍ഭരണം (ആ)മമതാ ഭരണം (ഇ)ബി.ജെ.പി.ഭരണം (ഉ)ഇതൊന്നുമല്ല. - തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
(അ) പിണറായി വിജയന് (ആ) പോരാളി ഷാജി
(ഇ)കെ.കെ.ശൈലജ (ഉ)ഇവരെല്ലാം - സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസ്സുകളില്‍ ജയിലില്‍ കിടന്ന ശിവശങ്കരന് ആരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.?
(അ)മുഖ്യമന്ത്രി (ആ)ധനമന്ത്രി (ഇ)സ്പീക്കര്‍ (ഉ)ഇവരുടെ ആരുടേതുമല്ല. - വിശ്രമ ജീവിതം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ ശമ്പളം നല്കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന് ഏത്?
(അ)ഭരണപരിഷ്ക്കാര കമ്മീഷന് (ആ)മുന്നോക്ക കമ്മീഷന്
(ഇ)യുവജന കമ്മീഷന് (ഉ)ഇവയെല്ലാം - എത് ജില്ലയിലെ ഹൈടെക്ക് ക്ലാസ്സ് റൂമില്‍വച്ചാണ് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചത്?
(അ)തിരുവനന്തപുരം (ആ) വയനാട് (ഇ)കോഴിക്കോട് (ഉ)കണ്ണൂര്‍ - ‘വിരട്ടലും വേണ്ട വില പേശലും വേണ്ട’ നീട്ടിപിടിച്ച വാളിനും ഊരിപ്പിടിച്ച കത്തിക്കും ഇടയിലൂടെ ഞാന്‍ ഓരുപാട് നടന്നിട്ടുണ്ടെന്ന് പോലീസ് കാവലില്‍ മൈക്കിന് മുന്നിലൂടെ ഗീര്‍വാണ പ്രഭാഷണം നടത്തിയ ധീരന്?
(അ) പിണറായി വിജയന് (ആ)തച്ചോളി ഒതേനന് (ഇ)പഴശിരാജ (ഉ)ഇവരാരുമല്ല. - കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന മന്ത്രി ആര്?
(അ) മുഖ്യമന്ത്രി (ആ) ധനമന്ത്രി (ഇ) തൊഴില്‍ മന്ത്രി (ഉ) ഇവരാരുമല്ല. - ഏറ്റവും കൂടുതല്‍ ഉപദേശികളെ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രി ആര്? (അ)പിണറായി വിജയന് (ആ)ഉമ്മന്‍ചാണ്ടി (ഇ)അചുതാനന്ദന് (ഉ)ഇവരാരുമല്ല.
- മയക്കുമരുന്ന്, ഹവാല തട്ടിപ്പ് തുടങ്ങിയ സത്പ്രവര്‍ത്തികള്‍കൊണ്ട് അറസ്റ്റ് ചെയ്ത് ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പ്രമുഖ കേരളീയ വ്യക്തിത്വം ആര്?
(അ)ബിനീഷ് കോടിയേരി (ആ) ഗോവിന്ദച്ചാമി
(ഇ) കൊടി സുനി (ഉ)ഇവരാരുമല്ല. - ബിനോയ് കോടിയേരി ഉന്നത മാര്‍ക്കോടെ പാസ്സായ പരീക്ഷ ഏത്? (അ)ഐ.എ.എസ് (ആ)ഐ.പി.എസ് (ഇ) ഡി.എന്‍.എ (ഉ)ഇതൊന്നുമല്ല
- ഓഖി ദുരന്തം നടന്ന വിഴിഞ്ഞത്തെ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് സെക്രട്ടറിയേറ്റിലേയ്ക്ക് ഓടിയെത്താന്‍ മുഖ്യമന്ത്രി എടുത്ത സമയം?
(അ)10 സെക്കന്റ് (ആ) 9.5 സെക്കന്റ് (ഇ) 8 സെക്കന്റ് (ഉ) അര മണിക്കൂര്‍ - സ്ത്രീ പീഡനകേസ്സുകള്‍ അന്വേഷിക്കുന്നതിനായി നിയമിതനായ പാര്‍ട്ടി കമ്മീഷന്റെ പേര് ഏത്?
(അ)ബാലന് കമ്മീഷന് (ആ) ശ്രീമതി കമ്മിഷന്
(ഇ)എ.കെ. ബാലന് ശ്രീമതി കമ്മീഷന് (ഉ) പി.കെ ശശി കമ്മീഷന് - വടക്കാഞ്ചേരിയിലെ 20 കോടിയുടെ ലൈഫ് മിഷന് പ്രോജക്ടില്‍ നിന്നും കമ്മീഷനായി അടിച്ചെടുത്ത തുക എത്ര?
(അ).9 കോടി (ആ). 4.5 കോടി (ഇ)15 കോടി (ഉ)മുഴുവന്‍ - പ്രമാദമായ കൃപേഷ്-ശരത്ലാല് കൊലപാതക കേസിലെ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് ഖജനാവില്‍ നിന്നും എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെലവഴിച്ച തുക?
(അ). 3 കോടി (ആ).2 കോടി (ഇ)4 കോടി (ഉ)തുക കണക്കാക്കപ്പെട്ടിട്ടില്ല. - പ്രളയം ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതിലൂടെ പ്രശസ്തനായ ഇടത് യുവനേതാവിന്റെ പേര്?
(അ) ബണ്ടിച്ചോര്‍ (ആ)സക്കീര്‍ ഹുസൈന്
(ഇ) ബഷീര്‍ ഹുസൈന് (ഉ)ഇവരാരുമല്ല. - ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക നിയമംകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മുന്നണി ഏത്?
(അ) എ .ഡി.എഫ്. (ആ) യു.ഡി.എഫ്. (ഇ) എന്‍.ഡി.എ (ഉ) ഇതൊന്നുമല്ല. - കേരളത്തില്‍ ഇക്കഴിഞ്ഞ 5 വര്‍ഷക്കാലം പി.എസ്.സി. വഴി അല്ലാതെ നടന്ന പിന്‍വാതില്‍ നിയമനങ്ങളുടെ എണ്ണം എത്ര?
(അ) 5 ലക്ഷം (ആ) 3,10,000 (ഇ)2,05,000
(ഉ)ഇപ്പോഴും കണക്ക് തിട്ടപ്പെടുത്താനായില്ല. - സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്ന പദ്ധതിയുടെ പേര്? (അ)സാലറി ചലഞ്ച് (ആ)പോക്കറ്റ് ചലഞ്ച് (ഇ)മണി ചലഞ്ച് (ഉ)ഇതൊന്നുമല്ല
- പ്രശസ്ത ബോക്സിങ്ങ് താരം മുഹമ്മദ് അലി ജീവിച്ചിരുന്നതായി കേരളത്തിലെ കായികവകുപ്പ് മന്ത്രി അവകാശപ്പെടുന്ന ജില്ല?
(അ)മലപ്പുറം (ആ)കോഴിക്കോട് (ഇ)തൃശൂര്‍ (ഉ)അമേരിക്ക - 1, 2, 3 എന്ന കൊലപാതക്കണക്കിലൂടെ കേരള ജനതയെ എണ്ണാന്‍ പഠിപ്പിച്ച മന്ത്രി?
(അ) എം.എം.മണി (ആ)കെ.എം.മാണി (ഇ)ജോസ് കെ.മാണി (ഉ)ഇവരാരുമല്ല. - ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്നണി?
(അ) യുഡിഎഫ് (ആ) എ .ഡി.എഫ്. (ഇ) ബിജെപി. (ഉ) ഇവരാരുമല്ല. - പ്രളയം തടയാനുള്ള സാങ്കേതികവിദ്യ പഠിക്കാനെന്നപേരില്‍ മുഖ്യമന്ത്രി കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയ രാജ്യം ഏത് ?
(അ)നെതര്‍ലാന്റ് (ആ)ജര്‍മ്മനി (ഇ) ഇംഗ്ലണ്ട് (ഉ)ഇതൊന്നുമല്ല. - റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെട്ടിരുന്ന റാങ്ക് ലിസ്റ്റിന്റെ പേര്?
(അ) എക്സൈസ് (ആ)പോലീസ് (ഇ)എ .ജി.എസ്. (ഉ)ഇതൊന്നുമല്ല - കോവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യഡാറ്റ വിറ്റ് കാശാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് കമ്പനി
(അ) സ്പ്രിംഗ്ളര്‍ (ആ)പി.ഡബ്ല്യു.സി. (ഇ)അദാനി ഗ്രൂപ്പ് (ഉ)മിന്റ് - ലോകത്ത് ആദ്യമായി അര്‍ദ്ധരാത്രി ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ട് പ്രളയദുരന്തം വരുത്തിവച്ച സര്‍ക്കാര്‍.
(അ) കേരള സര്‍ക്കാര്‍ (ആ)തമിഴ്നാട് സര്‍ക്കാര്‍
(ഇ)കര്‍ണ്ണാടക സര്‍ക്കാര്‍ (ഉ) ബിഹാര്‍ സര്‍ക്കാര്‍ - കേരള സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ പിന്‍വാതിലൂടെ ഓഫീസ് അനുവദിച്ച കണ്‍സള്‍ട്ടന്‍സിയുടെ പേര്.
(അ) പി.ഡബ്ല്യു.സി. (ആ)അദാനി ഗ്രൂപ്പ് (ഇ)റിലയന്‍സ് (ഉ)സ്വിസ് കണ്‍സള്‍ട്ടന്‍സി - കോവിഡിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രധാന അഴിമതികള്‍ ഏതെല്ലാം?
(അ)പമ്പാ മണല്‍ക്കടത്ത് (ആ) സ്പ്രിംഗ്ളര്‍ കരാര്‍
(ഇ) ബെവ്ക്യൂ ആപ്പ് (ഉ) ഇവയെല്ലാം - എല്‍ഡിഎഫ് സര്‍ക്കാര്‍ 5 കൊല്ലം കൊണ്ട് വരുത്തിയ കടബാധ്യത എത്ര?
(അ) ഒന്നരലക്ഷം കോടി (ആ)രണ്ടര ലക്ഷം കോടി
(ഇ)മൂന്ന് ലക്ഷം കോടി (ഉ) അഞ്ച് ലക്ഷം കോടി - സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രതിമാസ ശമ്പളം എത്ര?
(അ) 3.18 ലക്ഷം (ആ) 4 ലക്ഷം
(ഇ) 5 ലക്ഷം (ഉ) 10 ലക്ഷം. - കോവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള തുണി സഞ്ചി വാങ്ങിയതില്‍ ഓരോ സഞ്ചിക്കും നല്കിയ കമ്മീഷന് തുക എത്ര?
(അ) 7 രൂപ (ആ) 10 രൂപ
(ഇ) 15 രൂപ (ഉ) 20 രൂപ