Saturday, October 5, 2024
HomeLatest Newsചില തീരുമാനങ്ങള്‍ ആദ്യം അന്യായമായി തോന്നുമെങ്കിലും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അത് സഹായിക്കും:അഗ്‌നിപഥില്‍ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

ചില തീരുമാനങ്ങള്‍ ആദ്യം അന്യായമായി തോന്നുമെങ്കിലും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അത് സഹായിക്കും:അഗ്‌നിപഥില്‍ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ വ്യപിക്കുമ്പോള്‍ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പല തീരുമാനങ്ങളും ആദ്യം അന്യായമായി തോന്നിയേക്കാം, എന്നാല്‍ അത് പിന്നീട് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിരവധി തീരുമാനങ്ങള്‍ ഇപ്പോള്‍ അന്യായമായി തോന്നുന്നു. കാലക്രമേണ, ഈ തീരുമാനങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും,” അഗ്‌നിപഥ് പദ്ധതിയെ നേരിട്ട് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നുവെങ്കില്‍ ബംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. അതുകൊണ്ട് സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം അഗ്‌നിപഥ് റിക്രൂട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം കരസേനാ പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്ട്രേഷന്‍. പുതിയ പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രഷന്‍ നിര്‍ബന്ധമാണെന്ന് കരസേനാ വ്യക്തമാക്കി. ഇന്ത്യന്‍ ആര്‍മിയില്‍ ‘അഗ്‌നിവീര്‍സ്’ ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും അത് നിലവിലുള്ള മറ്റു റാങ്കുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും കരസേന വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments