ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കല്‍; നരേന്ദ്ര മോദി പുടിനുമായി വീണ്ടും ചര്‍ച്ച നടത്തും

0
371

യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് രാത്രി ഇരു നേതാക്കളും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തും. യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുടിനുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തുന്നത്. 

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാന്‍ മോദി പുടിന്റെ സഹായം ആവശ്യപ്പെട്ടേക്കും. നേരത്തെയും ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തില്‍ ആശങ്കയറിച്ച് മോദി പുടിനുമായി സംസാരിച്ചിരുന്നു. പ്രശ്‌നം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു

Leave a Reply