പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ : പത്തനംതിട്ടയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

0
31


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.

ഉച്ചക്ക് കോന്നിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് തിരുവനന്തപുരത്തും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും. അതേസമയം പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് എൻ.ഡി.എ വലിയ പത്രപരസ്യമാണ് നൽകിയത്. ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന വാചകത്തോടെയാണ് പരസ്യം.

ഉച്ചക്ക് ഒന്നരയോട് കൂടിയാണ് പ്രധാനമന്ത്രി കോന്നിയിലെത്തുക. ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ അദ്ദേഹം ഹെലികോപ്റ്റർ ഇറങ്ങും. പിന്നീട് റോഡ് മാർഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം വേദിയിലെത്തുക. ഒരു മണിക്കൂർ സമയം അദ്ദേഹം വേദിയിൽ ചിലവഴിക്കും. തുടർന്ന് രണ്ടരയോടെ നാഗർകോവിലിലേക്ക് പോകും. 30,000 പേരെ കോന്നി മണ്ഡലത്തിൽ നിന്ന് മാത്രം പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി നീക്കം.

Leave a Reply