എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുമുന്നണികളും ഏഴ് പാപങ്ങള്‍ ചെയ്യുന്നുവെന്നും അവ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി പറഞ്ഞു. കോന്നിയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുര്‍ഭരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായി ജനം പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥയുടെ സമയത്ത് വിവിധ ആശയമുള്ള ആളുകള്‍ ഒന്നിച്ചു. മെട്രോമാനെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വന്നത് രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും പ്രധാമന്ത്രി പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുവരുന്ന ഏഴ് പാപങ്ങളുണ്ടെന്ന് മോദി പറഞ്ഞു. ദുരഭിമാനവും അഹങ്കരവും, പണത്തോടുള്ള അത്യാര്‍ത്തി, ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, പരസ്പരം അസൂയ, അധികാരക്കൊതി, കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, നിഷ്‌ക്രിയത്വം എന്നിവയാണ് ആ പാപപങ്ങളെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
കൈകള്‍ മേലോട്ടുയര്‍ത്തി ശരണം വിളിയോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശു ക്രിസ്തുവിന്റെ പീഢാനുഭവങ്ങളേയും മോദി അനുസ്മരിച്ചു.