Friday, November 22, 2024
HomeKeralaKottayamഇന്ത്യയിലെ റബ്ബർ കർഷകരെ അടിമയാക്കാൻ കേന്ദ്ര സർക്കാരും, കേരള സർക്കാരും കൈകോർത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ്...

ഇന്ത്യയിലെ റബ്ബർ കർഷകരെ അടിമയാക്കാൻ കേന്ദ്ര സർക്കാരും, കേരള സർക്കാരും കൈകോർത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ

കോട്ടയം: ഇന്ത്യയിലെ റബ്ബർ കർഷകരെ അടിമയാക്കാൻ കേന്ദ്ര സർക്കാരും, കേരള സർക്കാരും കൈകോർത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ അരോപിച്ചു. UDF സർക്കാർ റബർ കൃഷിക്കാർക്ക് ആശ്വാസം പകർന്ന് തുടക്കം കുറിച്ച റബർ വില സ്ഥിരതാഭണ്ട് അട്ടിമറിച്ച LDF സർക്കാരിന് കേരളത്തിലെ റബർ കർഷകർ മാപ്പ് നൽകില്ല എന്നും മോൻസ് പറഞ്ഞു.

     കർഷകർക്ക് ലഭിക്കേണ്ട പലിശരഹിത വായ്പകൾ വൻകിട റബ്ബർ മുതലാളിമാർക്ക് വീതംപറ്റി കൊടുക്കുന്ന ഭരണകൂടത്തിന്റെ നിലപാട് കർഷക വഞ്ചനയാണെന്നും മോൻസ് പറഞ്ഞു. റബർ കൃഷിയെ വ്യവസായ വൽക്കരിച്ചുകൊണ്ട് കൃഷിക്കാരൻ ഉൽപാദിപ്പിക്കുന്ന  റബ്ബർ കൃഷിക്കാരന് നേരിട്ട് വിപണിയിൽ വിൽക്കാൻ കഴിയാത്ത കരിനിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എന്തു വിലകൊടുത്തും കേരള കോൺഗ്രസ്  ചെറുക്കുമെന്നും അദ്ധേഹം പറഞ്ഞു. 

  കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോട്ടയം റബർ ബോർഡ് ഓഫീസ് പടിക്കൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ റബ്ബർകർഷക ദ്രോഹ നടപടി  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം Ex MP മുഖ്യ പ്രസംഗം നടത്തി. പാർട്ടി നേതാക്കളായ Prof.ഗ്രേസമ്മ മാത്യു , വി.ജെ ലാലി , പ്രിൻസ് ലൂക്കോസ്, ജയിസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, സന്തോഷ് കാവുകാട്ട്, പി.സി. മാത്യു , ചെറിയാൻ ചാക്കോ ,അജീത്ത് മുതിരമല ,മൈക്കിൾ കാവുകാട്ട്, ബിനു ചെങ്ങളം,കുഞ്ഞുമോൻ ഒഴുകയിൽ ,കുര്യൻ പി.കുര്യൻ,ജോർജ് പുളിങ്കാട് , സി.വി.തോമസുകുട്ടി,സാബു പിടിക്കൽ ,ജോൺ ജോസഫ്  , ജോയി സി. കാപ്പൻ , ജോയി ചെട്ടി ശേരി,പി. റ്റി.ജോസ് പാരിപ്പള്ളി,തങ്കച്ചൻ മണ്ണുശേരി,ദീപു തേക്കും കാട്ടിൽ, അപ്പാഞ്ചിറ പൊന്നപ്പൻ , ജോഷി വട്ടക്കുന്നേൽ,ജയിംസ്ചട നാക്കുഴി, ജോസ് ജയിംസ്,മോഹൻദാസ് ആബലാറ്റ്, ഷിജു പാറയിടുക്കിൽ, കുര്യൻ വട്ടമല,തോമസ് മാളികക്കൽ, കുഞ്ഞ് കളപ്പുര, ജോമോൻ ഇരുപ്പക്കാട്ട്, എന്നിവർ പ്രസംഗിച്ചു.
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments