മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം കേരള സർക്കാർ ആവശ്യപ്പെടണം : യുവമോർച്ച

0
28

കോട്ടയം

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് മുൻ ഡി ജി പി ,എ ഡി ജി പി തുടങ്ങിയവരുടെ സഹായം ലഭിച്ചിട്ടുണ്ട്‌. അതു കൊണ്ട് കേരള പോലീസ് അന്വേഷിച്ചാൽ എവിടെ വരെ പോകുമെന്ന് ജനങ്ങൾക്കറിയാം. സ്വപ്ന സുരേഷ് മുതൽ അനിതാ പുല്ലയിൽ വരെയുള്ളവരാണ് സംസ്ഥാന സർക്കാറിനെ നിയന്ത്രിക്കുന്നത്.പോലീസിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.ലോക തട്ടിപ്പുകാരൻ്റെ കൃത്യമായ വിവരങ്ങൾ സംസ്ഥാന സർക്കാറിന് ലഭിച്ചിരുന്നു. ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടു ലഭിച്ചിട്ടും തട്ടിപ്പുകാരനെതിരെ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയുവാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

പാസ്പോർട്ടില്ലാത്തയാളെ പ്രവാസി സംഘടനയുടെ രക്ഷാധികാരിയാക്കിയതാരാണ്. ഇയാളുടെ വീട്ടിൽ നിന്നും ആനക്കൊമ്പു പിടിച്ചിരുന്നു.എന്നാൽ ഇപ്പോൾ പറയുന്നു അത് ആനക്കൊമ്പല്ല ചന്ദനമാണെന്ന് .വീണ്ടും പറയുന്നു ചന്ദനമല്ലെന്ന്. ഇതക്കെ ആരെ രക്ഷിക്കാനാണ് . കോടികളുടെ ബിസിനസ്സ് നടത്തിയ ആളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് 176 രൂപ മാത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അങ്ങനെയെങ്കിൽ ഇയാളുടെ പണം എവിടെ പോയി. ഇറ്റലിക്കാരിയായ വിദേശ വനിത അനിത പുല്ലയിലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം എന്താണ്. അധികാരത്തിൻ്റെ ഇടനാഴികളിൽ ഇവരുടെ സാന്നിദ്ധ്യം എന്തിനായിരുന്നു. ഹവാലാ ഇടപാടിൻ്റെ ഏജൻ്റായിരുന്നു ഇവർ എന്ന ആക്ഷേപം ഉയരുകയാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ.
 ശബരിമലയെ തകർക്കുവാൻ മോൻസൺ മാവുങ്കലിൻ്റെ വ്യാജ ചെമ്പു പട്ടയം ഉയർത്തിക്കാട്ടി തിമിർത്താടിയ ചില മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമങ്ങളും ഇങ്ങനെയുള്ള സാമ്പത്തിക തട്ടിപ്പുകളിലും പെട്ടിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം.


കെ പി സി സി അദ്ധ്യക്ഷന തട്ടിപ്പുകളിലും പെട്ടിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം.കെ പി സി സി അദ്ധ്യക്ഷനും മറ്റു പ്രമുഖരുമെല്ലാം മോൻസൺ മാവുങ്കലിനെ സഹായിക്കാൻ എത്തിയിട്ടുണ്ട്. അതു കൊണ്ട് മുഖ്യമന്ത്രി കേന്ദ്ര സംഘത്തിൻ്റെ അന്വേഷണം ആവശ്യപ്പെടണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഈ കേസ് അട്ടിമറിക്കാൻ സാധ്യത ഏറെയാണ്.അതുകൊണ്ട് യുവമോർച്ച പ്രത്യക്ഷ സമരപാടിയിലേയ്ക്ക് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ പ്രസിഡൻറ് സോബിൻലാൽ, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾമാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply