Pravasimalayaly

മോന്‍സന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു, വെളിപ്പെടത്തലുമായി ഡ്രൈവര്‍ ജെയ്‌സണ്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. മോന്‍സന്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തുന്നത്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം ഉപയോഗിച്ചതായാണ് ജെയ്‌സണ്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.

തൃശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് മോന്‍സന്‍ യാത്രചെയ്തതും പൊലീസ് വാഹനത്തിലായിരുന്നെന്ന് ജെയ്‌സണ്‍ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നപ്പോള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പരിശോധനകള്‍ മറികടക്കാന്‍ ഐജി ലക്ഷമണയുടെ ഒപ്പും സീലും അടങ്ങിയ പാസുകള്‍ ഉപയോഗിച്ചെന്നും ജെയ്‌സണ്‍ വെളിപ്പെടുത്തി.

Exit mobile version