സംസ്ഥാനം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേക്ക
തിരുവനന്തപുരം: അശാസ്ത്രീയമായ അടച്ചിടല്‍ മൂലം ജനത്തിന് ദുരിതം മാത്രമേ ബാക്കിയുള്ളെന്നു അധികാരികളുടെ തിരിച്ചറിവ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് വിദഗ്ധസമിതിയില്‍ തീരുമാനം. ഇക്കാര്യം ഇന്ന് ഔദ്യോഗീകമായി പ്രഖ്യാപിക്കും.
ഞായറാഴ്ച മാത്രമായിരിക്കും ഇനി വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടായിരിക്കുക. ശനിയാഴ്ച ഉണ്ടായിരുന്ന നിയന്ത്രണം നീക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചുള്ള നിയന്ത്രണം മാത്രമായിരിക്കും ഇനി ഉണ്ടാകുക. കടകളുടെ പ്രവൃര്‍ത്തി സമയം ദീര്‍ഘിപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. ഒരാഴ്ചയിലെ രോഗികളുടെ കണക്ക് നോക്കിയ ശേഷം മേഖലകള്‍ തിരിച്ചാകും നിയന്ത്രണം. നൂറില്‍ എത്രപേര്‍ക്ക് രോഗം എന്നത് അടിസ്ഥാനമാക്കിയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. കൂടുതല്‍ രോഗികളുള്ള മേഖലയില്‍ കടുത്ത നിയന്ത്രണവും കുറവ് രോഗികളുള്ള ഇടങ്ങളില്‍ ഇളവും അനുവദിക്കും.
അതേസമയം ഇന്നലെ 23,676 പേ!ര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേ!ര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. 11.87 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത