Pravasimalayaly

കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.

എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. എ, ബി വിഭാഗങ്ങളിൽ ബ്യൂട്ടിപാർലർ, ബാര്‍ബർ ഷോപ്പുകൾ തുറക്കാം. ബ്യൂട്ടിപാർലറുകൾ ഒരു ഡോസ് വാക്സീൻ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയർ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയൽ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തിൽ കർക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീൻ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

നിലവിൽ എ വിഭാഗത്തിൽ (ടിപിആർ അഞ്ചിൽ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയിൽ (ടിപിആർ 5–10വരെ) 392 സ്ഥാപനം. സി വിഭാഗത്തിൽ (ടിപിആർ 10–15വരെ) 362 സ്ഥാപനം. ഡി വിഭാഗത്തിൽ (ടിപിആർ 15ന് മുകളിൽ) 194 തദ്ദേശ സ്ഥാപനം.

Exit mobile version