Sunday, November 24, 2024
HomeNewsKeralaഅമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യ്തു, യുവതിക്ക് ക്രൂരമര്‍ദ്ദനം

അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യ്തു, യുവതിക്ക് ക്രൂരമര്‍ദ്ദനം

കൊരട്ടി: അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂര മര്‍ദനം. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമ്മായി അമ്മയുടെ ആണ്‍സുഹൃത്തുമായുള്ള ബന്ധം മകനും ഭാര്യയും ചോദ്യം ചെയ്തിരുന്നു. ഇത് അറിയാതിരിക്കാന്‍ വേണ്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ തന്നെ മര്‍ദിച്ചു കൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അമ്മായി അമ്മ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടുകയായിരുന്നുവെന്നും ഭക്ഷണം പോലും നല്‍കാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മര്‍ദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം.

നേരത്തെ ഉണ്ടായ മര്‍ദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയും ഭര്‍ത്താവും നല്‍കിയ പരാതിയില്‍ അമ്മായിമ്മയ്ക്കും ഇവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പോലീസ് പറഞ്ഞു. പട്ടിക വെച്ച് അമ്മായി അമ്മയും സഹോദരനും വൈഷ്ണവിയെ മര്‍ദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളൊക്കെ വീട്ടില്‍ ഉണ്ടായിരുന്നു. കേസില്‍ സഹോദരന്‍ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.ശേഷം അമ്മായി അമ്മ നല്‍കിയ കൗണ്ടര്‍ പരാതിയില്‍ വൈഷ്ണവിയുടെ അച്ഛനേയും വൈഷ്ണവിയേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പോലീസ് പറഞ്ഞു. മര്‍ദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ അച്ഛനെതിരെ അമ്മായി അമ്മ നല്‍കിയ കേസ് വ്യാജമാണെന്നും സമാന രീതിയില്‍ അയല്‍വാസിക്കെതിരേയും അമ്മായി അമ്മ കേസ് നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് മതി ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലായിരുന്നു അന്ന് അയല്‍വാസിക്കെതിരെ പീഡനകേസ് നല്‍കിയതെന്നാണ് യുവതി പറയുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments