ഇന്ന് മദർ തെരേസ ജന്മദിനം
ജന്മം കൊണ്ട് അൽബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് മദർ തെരേസ.
യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ എന്നാണ്.
മദർ തെരേസയുടെ നേതൃത്വത്തിൽ രൂപീകൃതമായി വളർന്നു പന്തലിച്ച മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ ഇന്ന് 133 രാജ്യങ്ങളിലായി സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു.
45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരുടെയും, രോഗികളുടെയും, അനാഥരുടെയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ.
ലോകമെങ്ങും അറിപ്പെടുന്ന സാമൂഹിക പ്രവർത്തകയായി മാറിയതോടെ മദർ തെരേസയെ തേടി നിരവധി വിശിഷ്ട പുരസ്കാരങ്ങളുമെത്തി.
1962ൽ ഭാരതം പത്മശ്രീ ബഹുമതി നൽകി.1969ൽ ജവഹർലാൽ നെഹ്രു പുരസ്കാരം ലഭിച്ചു. 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകി ലോകം അവരെ ആദരിച്ചു. ഫിലിപ്പീൻസ് സർക്കാരിൻ്റെ മാഗ്സസെ പുരസ്കാരം നേടി. 1980ൽ ഭാരതത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി. ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച ഒരു വ്യക്തിക്ക് ഭാരതരത്നം സമ്മാനിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.
മരണശേഷം 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു