Pravasimalayaly

എംപിമാരായ കെ കെ രാഗേഷിനും കെ സോമപ്രസാദിനും കോവിഡ്

ന്യൂഡൽഹി

         കോവിഡ്‌ സ്ഥിരീകരിച്ച കെ കെ രാഗേഷ്‌ എംപിയെ ഗുരുഗ്രാമിലെ  മെഡാന്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്‌ മാസമായി  കർഷകസമരത്തിനു നേതൃത്വം നൽകി വന്ന അദ്ദേഹം ജനുവരി  27നു നടത്തിയ പരിശോധനയിലും നെഗറ്റീവായിരുന്നു. ഇതേതുടർന്ന്‌ 29ന്റെ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തു. 30നു രാവിലെ പനിയും ഇതര ലക്ഷണങ്ങളും അനുഭവപ്പെട്ടതിനെതുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ വിശ്രമത്തിലാണ്‌.

   കഴിഞ്ഞദിവസങ്ങളിൽ തന്നോടൊപ്പം ഇടപഴകിയവർ ശ്രദ്ധിക്കണമെന്ന്‌ കെ കെ രാഗേഷ്‌ അഭ്യർഥിച്ചു.

Exit mobile version