നോട്ടിങ് ഹാമിൽ നിന്നും സ്പെഷ്യൽ റിപ്പോർട്ടർ
യു കെ നോട്ടിങ്ഹാമിലെ സിറ്റി ഹോസ്പിറ്റൽ, ക്വീൻസ് മെഡിക്കൽസ് എന്നീ ആശുപത്രികളിലേയ്ക്ക് കേരളത്തിൽ നിന്നുവന്ന മാലാഖമാർക്കുള്ള വെൽക്കം പാർട്ടി മുദ്ര ആർട്സിന്റെ നേതൃത്വത്തിൽ വർണ്ണാഭമായി നടത്തി.
നോട്ടിങ്ഹാമിൽ പ്രവർത്തിയ്ക്കുന്ന മുദ്ര ആർട്സ് നടത്തിയ വെൽക്കം ടു നോട്ടിങ്ഹാം ആണ് കേരളത്തിൽ നിന്നെത്തിയ മാലാഖകുട്ടികൾക്ക് ജീവിതത്തിൽ മറക്കാനാവാത്ത സുന്ദര നിമിഷങ്ങൾ നൽകിയത്. കേരളത്തിൽ നിന്നും മുന്നൂറിൽപരം നേഴ്സ്മാരാണ് നോട്ടിങ്ഹാമിൽ എത്തിയിരിക്കുന്നത്.
നോട്ടിങ് ഹാമിലും നോട്ടിങ് ഹാമിന്റെ പരിസര പ്രദേശങ്ങളിലും കോവിഡ് കാലത്തെ സ്തുത്യർഹമായ സേവനത്തിനും തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനുമിടയിൽ ശരീരത്തിനും മനസിനും ആനന്ദവും വിശ്രമവും പകരുന്ന നല്ല നിമിഷങ്ങളാണ് മുദ്ര ആർട്സ് അവർക്ക് നൽകിയത്.
ഈ ആഘോഷ രാവിന്റെ നേടുനായകത്വം വഹിച്ചത് സംഘടക കമ്മിറ്റി കൺവീനർമാരും ക്ലബ്ബിന്റെ ഭാരവാഹികളുമായ ബോസ്കോ നെടുതലം, പീറ്റർ പിറവം, രഞ്ജിത്ത് ചേർത്തല, ജിബി എറണാകുളം, റൈജു നോട്ടിങ്ഹാം, സിന്റോ ചാലക്കുടി, സഞ്ജു പെരുമ്പാവൂർ, ജോബി കാസർഗോഡ് എന്നിവരാണ്.
മുൻനിര ദൃശ്യ മാധ്യമമായ ലൈവ് ഇന്ത്യ 24 ന് വേണ്ടി ചിത്രങ്ങൾ പകർത്തിയത് ലൈവ് ഇന്ത്യ 24 ന്റെ അരുൺ മാളയും ലൈവ് ഇന്ത്യ 24 ന്റെ നോട്ടിങ് ഹാം റിപ്പോർട്ടർ സുരാജും ചേർന്നാണ് പരിപാടിയുടെ മനോഹര നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്.
വെൽക്കം പാർട്ടിയിൽ കേരളത്തിൽ നിന്നും വന്നതും യു കെയിൽ ഉണ്ടായിരുന്നതുമായ കുട്ടികളുടെ പഠനം, മുൻപ് പ്രവർത്തിച്ച ജോലി സ്‌ഥലം, ബര്ത്ഡേ തുടങ്ങിയവ എല്ലാവരുമായി പങ്കുവെച്ചു. വെൽക്കം പാർട്ടി സംഘടിപ്പിച്ച
മുദ്ര ആർട്സ് ക്ലബ് നോട്ടിങ് ഹാമിന് ഇവർ നന്ദി രേഖപ്പെടുത്തി