യു കെ യിലെ പ്രമുഖ സംസ്ക്കാരിക കലാ സംഘടനയായ മുദ്ര ആർട്സ് നോട്ടിങ്ഹാം അണിയിച്ചൊരുക്കിയ ഓണാഘോഷം ആരവം 2021 മലയാളികൾക്കും ഇംഗ്ലണ്ട് സ്വദേശികൾക്കും നവ്യനുഭവമായി.


അത്തപ്പൂവും ഓണപ്പാട്ടും കളികളും പുതുമയുടെ വിസ്മയം തദേശിയർക്ക് നൽകിയപ്പോൾ മാവേലിയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ തിരക്ക് കൂട്ടി.



മലയാളികൾക്ക് മാത്രമല്ല ലോകത്തെ മനുഷ്യ സമൂഹത്തിന്റെ ഒത്തുചേരലായി മുദ്ര ആർട്സിന്റെ ഓണാഘോഷം മാറി.

കുട്ടികളുടെ കസേര കളി, ഓണപാട്ട്, തിരുവാതിരകളി തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് കൊഴുപ്പേകി.






മുദ്ര ആർട്സ് സംഘടിപ്പിച്ച ഓണാഘോഷം അക്ഷരാർത്ഥത്തിൽ ഗൃഹാതുര സ്മരണകളിലേയ്ക്കാണ് എത്തിച്ചത്. ഓണത്തിന്റെ ഐക്യവും നന്മയും സ്നേഹവും സന്തോഷവും പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കഴിഞ്ഞത്തിന്റെ ചാരിതാർഥ്യത്തിലാണ് മുദ്ര ആർട്സ് ഭാരവാഹികൾ. വീണ്ടുമൊരു ഓണക്കാലം എത്തുന്നതുവരെ മനസ്സിൽ താലോലിക്കാൻ ഒരുപിടി ഓർമ്മകൾ നൽകിയ മുദ്ര ആർട്സിന് ഏവരും നന്ദി പറഞ്ഞു.
പ്രശസ്ത സിനിമ നടൻ സുനിൽ സുഗത, ദേശിയ ഫുട്ബോൾ താരങ്ങളായ സി വി പാപ്പച്ചൻ, കെ ടി ചാക്കോ തുടങ്ങിയവർ ആരവം 2021 ന് ആശംസകൾ നേർന്നു.