മുദ്രാ ബീറ്റ്‌സിന്റെ
ആഭിമുഖ്യത്തില്‍ മ്യൂസിക്കല്‍ ഈവ്

0
384

നോട്ടിംഗ്ഹാം: കലാമേഖലയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് അതിരുകളില്ല. ലോകത്ത് എവിടെയെത്തിയാലും മലയാളികള്‍ തികഞ്ഞ കലാസ്വാദകരാണ്. യുകെയിലെ സഹൃദയരായ മലയാളി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ ഈ മാസം 19 ന് നോട്ടിംഗ് ഹാമില്‍ മ്യൂസിക്കല്‍ ഈവ് സംഘടിപ്പിക്കുന്നു. യുകയിലെ കലാസ്വാദകര്‍ക്ക് മലയാളി കലാകാരന്‍മാര്‍ ഒരുക്കുന്ന കലാസന്ധ്യയാണ് മ്യൂസിക്കല്‍ ഈവ്. വളര്‍ന്നുവരുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭത്തിന് എല്ലാ മേഖലകളില്‍ നിന്നുമുള്ള സഹകരണവും ആശിര്‍വാദവും ഉണ്ടാകണം. മുദ്രാബീറ്റ്‌സിന്റെ കലാമികവ് ആസ്വദിക്കാനായി മാര്‍ച്ച 19 ന് എല്ലാവര്‍ക്കും സ്വാഗതം.

Leave a Reply