ബ്രിട്ടനിലെ പുരാതനമായ കൺട്രി ക്ലബ്ബും ആഡംബര ഗോൾഫ് റിസോർട്ടും മുകേഷ് അംബാനിയുടെ റിലേയ്ൻസ് ഇൻഡസ്ട്രിസ് സ്വന്തമാക്കി. 592 കോടി രൂപയ്ക്ക് ആണ് സുപ്രധാനമായ ഈ ഏറ്റെടുക്കൽ.
1964 ലെ സൂപ്പർഹിറ്റ് ജെയിംസ് ബോണ്ട് ഫിലിം ഗോൾഡ് ഫിംഗർ,1997 ലെ ടുമോരോ നെവർ ഡൈസ് എന്നി സിനിമകളുടെ ലൊക്കേഷൻ കൂടി ആണിത്. 49 ആഡംബര മുറികളും 27 ഗോൾഫ് ഗ്രൗണ്ടുകൾ,13 ടെന്നീസ് കോർട്ടുകളും 14 ഏക്കർ ഗാർഡനും ഉൾപ്പെടുന്നതാണ് ക്ലബ്. ലോകത്തിലെ മുൻനിര ധനികർ സന്ദർശകരായ ഹോട്ടൽ ലണ്ടൻ നാഗരത്തിൽ നിന്നും 35 മൈൽ ദൂരത്തിലാണ്.