കൊല്‍ക്കത്ത:
മുകുള്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. തൃണമുല്‍ ഭവനിലെത്തിയ മുകുള്‍ റോയ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ചത്.
2017 ല്‍ തൃണമുല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമതയ്‌ക്കൊപ്പം മടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുകുള്‍ റോയ് തിരിച്ചെത്തിയെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്നും മമത പ്രതികരിച്ചു. മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലേയും ഇന്ത്യിലേയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ് പറഞ്ഞു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയ മുകുള്‍ റോയ് ഇത്തവണ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുകയും ചെയ്തു.