കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു.
142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 511 ഘനയടിയില്‍ നിന്ന് 1,100 ഘനയടിയായി കൂട്ടി.
ജലനിരപ്പ് 141 അടിയിലേക്ക് എത്തിയപ്പോള്‍ കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ബുധനാഴ്ച നല്‍കിയിരുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം ഒഴുക്കേണ്ടി വരും. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പരമാവധി വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.