മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

0
318

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 80 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം സ്വദേശിയായ അദ്ദേഹം 1991 ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയിലെത്തിയത്. കശുവണ്ടി വ്യവസായത്തില്‍ നിന്ന് പിന്നീട് വിദ്യാഭ്യാസ മേഖലിയിലേക്ക് യൂനുസ് കുഞ്ഞ് കടന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് യൂനുസ് കുഞ്ഞ്. ഇന്ന് വൈകിട്ട് നാല് മണിക്ക് കൊല്ലൂർവിള ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍.

Leave a Reply