Saturday, November 23, 2024
HomeNewsമുട്ടില്‍ വനം കൊള്ള ;അന്വേഷണഉദ്യോഗസ്ഥനെ മാറ്റിയത് ദുരൂഹമെന്ന് പ്രതിപക്ഷനേതാവ്

മുട്ടില്‍ വനം കൊള്ള ;അന്വേഷണഉദ്യോഗസ്ഥനെ മാറ്റിയത് ദുരൂഹമെന്ന് പ്രതിപക്ഷനേതാവ്

17ന് യുഡിഎഫ് സംഘം മുട്ടില്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുട്ടില്‍ വനം കൊള്ളയുടെ അന്വേഷണ സംഘത്തില്‍ നിന്ന് ഡി.എഫ് ഒ ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാര്‍ഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വനം കൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കിയത് വനം മാഫിയയുടേയും അവര്‍ക്ക് പിന്നിലെ ഗൂഢസംഘത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
. സത്യസന്ധതയോടെയും കാര്യപ്രാപ്തിയോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ മാഫിയാ തലവന്‍മാരുടെ ജല്‍പ്നങ്ങള്‍ വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാര്‍ഥത്തില്‍ വനം റവന്യൂ വകുപ്പിലെ ഐ.എഫ്.എസ് , ഐ.എ.എസ് കേഡറിലുള്ള ചിലരെക്കുറിച്ചാണ് അന്വേഷണം വേണ്ടത്. വനം കൊള്ളക്ക് വഴി തെളിച്ചു കൊടുത്ത ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയുള്ള ജുഡീഷ്യല്‍ അന്വഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂ. കര്‍ഷകരെയും പട്ടിക വര്‍ഗ , പട്ടികജാതി വിഭാഗങ്ങളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അടിമുടി കളിപ്പിച്ചു കൊണ്ടാണ് വന്‍ കൊള്ളക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. 17 ന് യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments