“നിങ്ങൾക്ക് വേണമെങ്കിൽ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ.. അവരെ നമ്മുടെ കുടുംബങ്ങളെ പോലെ കാണൂ.. “
മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച പട്ടാളത്തിന്റെ നടപടിയിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ അറുപതിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകൾ തടങ്കലിൽ ആക്കപ്പെടുകയും ചെയ്തു.
മ്യാൻമറിലെ മേയ്റ്റ്കെയ്‌ന നഗരത്തിൽ പ്രക്ഷോഭകർക്ക് എതിരെ നിറതോക്കുമായി നിന്ന പട്ടാളക്കാർക്ക് മുൻപിൽ കേണപേക്ഷിക്കുന്ന സിസ്റ്റർ ആൻ റോസ് നുത്വ്‌വാങ് എന്ന കന്യാസ്ത്രീയുടെ ഈ ചിത്രവും വാക്കുകളുമാണ് ഇന്ന് ലോകത്തെ വൈറൽ ഫോട്ടോ