കോട്ടയം: നാദിര്‍ഷയുടെ പുതുടിത്രത്തിന് ഈശോ എന്ന പേരിട്ടതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ്. സിനിമയിലെ മുഖ്യ നടനായ ജയസൂര്യയോട് നേരിട്ടാണ് പിസി ജോര്‍ജ്ജ് ആവശ്യം ഉന്നയിച്ചത്. െ്രെകസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിക്കിടെ പിസി ജോര്‍ജ്ജ് പറഞ്ഞു.
‘ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതില്‍ ആര്‍ക്കാണ് തര്‍ക്കം. അതില്‍ നല്ലത് കാണുമ്പോള്‍ എല്ലാവരും പറയും നല്ല സിനിമായെന്ന്. െ്രെകസ്തവ സമൂഹത്തെ സംബന്ധിച്ച് ഈ പേര് അംഗീകരിക്കാന്‍ കഴിയില്ല. അത് പറയുമ്പോള്‍ നിങ്ങള്‍ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല.’ കലാകാരനാണെങ്കില്‍ മര്യാദ വേണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
‘സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം.’ അതിനു മുമ്പ് പറയുന്നത് ശരിയല്ലെന്നും നടന്‍ ജയസൂര്യ പറഞ്ഞു.
സിനിമയുടെ പേര് സംബന്ധിച്ച് നേരത്തെ പിസി ജോര്‍ജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. വലിയ പ്രത്യാഘങ്ങള്‍ നേരിടേണ്ടി വരും. നാദിര്‍ഷയെയും കൂട്ടരെയും വിടില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.