വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയെന്ന് നാഗാർജുന

0
462

നാലു വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് സാമന്തയും നാഗചൈതന്യയും വേർപിരിയാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഇരുവരുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവ് നാഗാർജുന.

വിവാഹ മോചനത്തിനായ് ആദ്യം അപേക്ഷിച്ചത് സാമന്തയാണെന്നാണ് നാഗാർജുന പറഞ്ഞിരിക്കുന്നത്. ”സാമന്തയുടെ തീരുമാനം നാഗചൈതന്യ അംഗീകരിച്ചു. അവൻ എന്നെക്കുറിച്ച് കൂടുതൽ ആശങ്കാകുലനായിരുന്നു, ഞാൻ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിക്ക് എന്ത് സംഭവിക്കും എന്നൊക്കെ ചിന്തിച്ച് അവൻ വിഷമിച്ചിരുന്നു.”

”ഞാൻ വിഷമിക്കുമെന്ന് കരുതി നാഗ ചൈതന്യ എന്നെ ആശ്വസിപ്പിച്ചു. നാല് വർഷമായി അവർ ഒരുമിച്ചാണ്, ഇതുപോലെ പ്രശ്‌നം അവർക്കിടയിൽ ഉണ്ടായിട്ടില്ല. അവർ വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്ന് എനിക്കറിയില്ല. 2021 ന്യൂ ഇയർ അവർ ഒരുമിച്ചാണ് ആഘോഷിച്ചത്. അതിന് ശേഷമാണ് അവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്,” നാഗാർജുന പറഞ്ഞു.

Leave a Reply