Pravasimalayaly

പടിയിറങ്ങും മുൻപ് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് കുറവിലങ്ങാട്ടെ ടീച്ചർ

കുറവിലങ്ങാട് മുട്ടപ്പളളിൽ ജയ്മോൾ ജോസഫ് പ്രധാനാധ്യാപികായായി തെള്ളകം പടിഞ്ഞാറ്റും ഭാഗം സെന്റ് ജോസഫ് എൽപി സ്കൂളിൽ 8 വർഷം സ്തുത്യർഹമായ സേവനം ചെയ്തശേഷം കഴിഞ്ഞ തിങ്കളാഴ്ച സർവീസിൽനിന്നും വിരമിച്ചു. സ്കൂളിന്റെ പടിയിറങ്ങുംമുമ്പ് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1,000 രൂപ വീതം നിക്ഷേപിച്ചു.

എട്ട് വർഷം മുൻപാണ് ജയ്മോൾ ഇവിടെ പ്രധാനാധ്യാപികയായത്. അന്നുണ്ടായിരുന്നത് 8 വിദ്യാർഥികൾ മാത്രം. ജയ്മോളും സഹാധ്യാപകരും ശ്രമിച്ചാണു കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിച്ചത്. ഇപ്പോൾ 27 കുട്ടികൾ സ്‌കൂളിലുണ്ട്. വിരമിക്കുമ്പോൾ കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നി. വസ്ത്രങ്ങളും പുസ്തകവുമെല്ലാം സ്കൂളിൽ നിന്നു ലഭിക്കും. കോവിഡ് കാലമായതിനാൽ ജോലിയില്ലാതെ വിഷമിക്കുന്ന മാതാപിതാക്കൾക്ക് സഹായം ചെയ്യാമെന്ന് ഭർത്താവ് റോളിയാണ് പറഞ്ഞത്. അങ്ങനെയാണ് ഇവരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചത്. സ്കൂളിന്റെ ഏതാവശ്യത്തിനും ജയ്മോൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഭർത്താവ് റോളി എം. മുട്ടപ്പള്ളി റെയിൽവേയിൽ ലോക്കോ പൈലറ്റാണ്.

Exit mobile version