6100 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

0
23

കൊച്ചി

6100 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്​ സമർപ്പിച്ചു. ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ്​ ഉദ്​ഘാടനം ചെയ്​തത്​. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, കേന്ദ്ര​മന്ത്രിമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

കൊച്ചി വ്യാപാരത്തിന്‍റെ നഗരമാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്​ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ്​ വികസനപദ്ധതികൾ. റോ റോ സർവിസ്​ വഴി 30 കിലോമീറ്റർ ദൂരം 3.5 കിലോമീറ്ററായി കുറക്കാം. കോവിഡ്​ സാഹചര്യത്തിൽ ആഭ്യന്തര ടൂറിസം വികസനത്തിന്​ പ്രയോജനപ്പെടുത്താൻ കഴിയണം. വരും തലമുറയെ ലക്ഷ്യം വെക്കുന്ന വികസനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്‍റെ പുനർനിർമാണ ശിലാസ്​ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനീയറിങ്​ ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്​ഘാടനും വെല്ലിങ്​ടൺ ​ദ്വീപിലെ റോ റോ വെസലുകളുടെ സമർപ്പണവുമാണ്​ ന​േ​രന്ദ്രമോദി നിർവഹിച്ചത്​.

Leave a Reply